Latest News
Loading...

അനധികൃത ഖനനത്തിനെതിരെ പ്രതിഷേധ ധർണ്ണ


ഹിന്ദു ഐക്യവേദി വെളിയന്നൂർ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.

പൂവക്കുളം ശ്രീ നരസിംഹ സ്വാമി ക്ഷേത്രം, വേട്ടക്കരൻ ക്ഷേത്രം, സർപ്പക്കാവ്,ക്ഷേത്രക്കുളം എന്നിവയ്ക്ക് സമീപം കെ കെ ജെ ഗ്രൂപ്പ് നടത്തുന്ന അനധികൃത പാറഖനനത്തിനെതിരെ ഹിന്ദു ഐക്യവേദി നടത്തിയ പ്രതിഷേധ ധർണയിൽ ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി ,ജില്ലാ സംഘടനാ സെക്രട്ടറി പി എസ് സജു .മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി അനിത ജനാർദ്ദനൻ ,

മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ .ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി ജയചന്ദ്രൻ ,വെളിയന്നൂർ പഞ്ചായത്ത് പ്രസിഡൻറ് ബിജു ബി എൻ എന്നിവർ സംസാരിച്ചു.ധർണയിൽ സമീപവാസികളും ക്ഷേത്ര ഊരാഴ്മക്കാരും പങ്കെടുത്തു.

Post a Comment

0 Comments