Latest News
Loading...

ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സിലറെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.



ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സിലര്‍ അനസ് പാറയിലിനെ ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിലെടുത്തു. നഗരസഭാ ഓഫീസിലെത്തിയായിരുന്നു  നടപടി.  അനസിനെ ബലംപ്രയോഗിച്ചാണ് പോലീസ് കൊണ്ടുപോയത്. 



കഴിഞ്ഞ ജനുവരി 24ന് തെക്കേക്കരയില്‍ പോലീസുമായി ഒരുവിഭാഗം പ്രദേശവാസികള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ അനസിനെതിരെയും പോലീസ് കേസെടുത്തിരുന്നു. ജി്ല്ലാ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് പോലീസ് അനസിനെ കസ്റ്റഡിയിലെടുത്തത്. 

അനസിനെ സ്‌റ്റേഷനിലെത്തിച്ചതിനെ തുടര്‍ന്ന് നിരവധി പ്രവര്‍ത്തകര്‍ സ്റ്റേഷന് സമീപം ഒത്തുകൂടി. സ്റ്റേഷനില്‍ തളര്‍ച്ച അനുഭവപ്പെട്ട അനസിനെ പാലാ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments