Latest News
Loading...

കിണറ്റില്‍ കീടനാശിനി കലര്‍ത്തിയതായി പരാതി

കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണറ്റില്‍ കീടനാശിനി കലര്‍ത്തിയതായി പരാതി. പൂഞ്ഞാര്‍ പാതാമ്പുഴ മന്നം സ്വദേശി മാളിയേക്കല്‍ തോമസ് കുര്യനാണ് (ബേബി) ഇത് സംബന്ധിച്ച് ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്കിയത്. 

കുടുംബാംഗങ്ങള്‍ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്ന ദിവസങ്ങളിലാണ് സംഭവം നടന്നത്. കിണറിന് സമീപത്തുള്ള പുരയിടത്തിലും കിണറിന്റെ വലയിലും അടക്കം കീടനാശിനി കണ്ടെത്തി. കീടനാശിനി വീണ പ്രദേശങ്ങളിലെ ചെടികള്‍ കരിഞ്ഞുണങ്ങിയ നിലയിലാണ്. 

വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ കഴിഞ്ഞ ദിവസം വരെ ഈ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. ആശുപത്രിയില്‍ നിന്നെത്തിയ ശേഷമാണ് വീട്ടുകാര്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയത്. വെള്ളം ലാബില്‍ പരിശോധനയ്ക്കായി നല്കിയിട്ടുണ്ട്. 

സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്‍കി.

Post a Comment

0 Comments