Latest News
Loading...

ഈരാറ്റുപേട്ടയില്‍ എല്‍ഇഡി ബള്‍ബ് വിതണോദ്ഘാടനം നാളെ


കേരള സർക്കാർ ഊർജ്ജ കേരള മിഷന്റെ ഭാഗമായി വിഭാവനം ചെയ്ത ഫിലമെന്റ് രഹിത കേരളം പദ്ധതി പ്രകാരം ഗാർഹിക ഉപഭോക്താക്കൾക്കായി കുറഞ്ഞ നിരക്കിൽ ഗുണമേന്മയേറിയ എൽ. ഇ.ഡി ബൾബുകൾ ലഭ്യമാക്കുന്നു. ഈ പദ്ധതി പ്രകാരം ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനിലെ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്കുള്ള എൽ. ഇ. ഡി ബൾബുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നാളെ 3 മണിക്ക് ഈരാറ്റുപേട്ട വ്യാപാര ഭവൻ ഹാളിൽ വച്ച് മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ നിര്‍ഹിക്കും. 

ഒരു എൽ. ഇ. ഡി ബൾബിന് സൗജന്യ നിരക്കായ 65 രൂപയാണ് ഈടാക്കുന്നത്. ഉപഭോക്താക്കൾക്ക് നൽകുന്ന എൽ. ഇ. ഡി ബൾബുകളുടെ വില ഒരുമിച്ചോ പരമാവധി 6 പലിശ രഹിത തവണകളായോ ഓൺലൈൻ/ക്യാഷ് കൗണ്ടർ മുഖേന അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ട്. ഒരു ബൾബിന്റെ വാറന്റി 3 വർഷമായിരിക്കും.

എൽ. ഇ. ഡി ബൾബുകൾ ഉപഭോക്താക്കളുടെ വീടുകളിൽ നേരിട്ട് വിതരണം ചെയ്യുന്നതാണ്. ഒരു ഉപഭോക്താവ് രജിസ്റ്റർ ചെയ്തതിനേക്കാൾ കുറച്ച് ബൾബുകൾ സ്വീകരിക്കുന്നതിന് ആ വ്യക്തിക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഉപഭോക്താവ് കൂടുതൽ ബൾബുകൾ ആവശ്യപ്പെടുന്ന പക്ഷം ആകെ രജിസ്റ്റർ ചെയ്ത എണ്ണത്തിന്റെ 25% വരെ അധികമായി നൽകുന്നതാണ്.

ഉപഭോക്താവിന് ആകെ നൽകിയ എൽ. ഇ. ഡി ബൾബുകളുടെ തുല്യ എണ്ണമോ അതിനേക്കാൾ കൂടുതലോ, കുറവോ എണ്ണം compact fluorescent/ incandascent lamp തിരികെ നൽകാവുന്നതാണ്. നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, മേലുകാവ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ജെ ബെഞ്ചമിൻ, മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ്‌ ജോഷി ജോഷ്വ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

Post a Comment

0 Comments