Latest News
Loading...

വെള്ളക്കെട്ടിന് പരിഹാരം തേടി ഓടശുചീകരണം ആരംഭിച്ചു



പാലാ നഗരത്തില്‍ കുരിശുപള്ളിക്കവലയിലെ ഓടകള്‍ തുറന്ന് ശുചീകരണം പുരോഗമിക്കുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇവിടെ ഓടശുചീകരണം നടക്കുന്നത്. ഓടകളില്‍ മണ്ണ് നിറഞ്ഞതിനെ തുടര്‍ന്ന് ിവിടെ മഴ പെയ്യുമ്പോള്‍ വെള്ളക്കെട്ട് നിത്യസംഭവമായി മാറിയിരുന്നു. 

ഓടയുടെ ശുചീകരണവും അറ്റകുറ്റപ്പണികളുമാണ് നടക്കുന്നത്. വെള്ളക്കെട്ട് രൂക്ഷമായതോടെ വ്യാപാരികളുടെയും ജനങ്ങളുടെയും പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് മാണി സി കാപ്പന്‍ എംഎല്‍എ പിഡബ്ല്യുഡി മന്ത്രിയ്ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് നടപടികള്‍ക്ക് അനുവാദം ലഭിച്ചത്. 



എക്‌സൈസ് റേഞ്ച് ഓഫീസ് ഭാഗം മുതല്‍ ആരംഭിച്ച് കുരിശുള്ളി ജംഗ്ഷിലൂടെ ടൗണ്‍ഹാളിന് സമീപത്തുള്ള കലുങ്ക് വരെയുള്ള ഭാഗത്താണ് പണികല്‍ നടക്കുന്നത്. 18 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഓടയില്‍ നിറഞ്ഞുകിടക്കുന്ന മണ്ണും മണലും നീക്കം ചെയ്യുന്നതിനൊപ്പം ഓടയുടെ ആഴം കൂട്ടാനും നടപടി സ്വീകരിക്കും. ലോഡ് കണക്കിന് മണ്ണാണ് ഓടയില്‍ നിന്നും കോരിമാറ്റിയത്. 

ഓടയ്ക്ക് മുകളില്‍ തകര്‍ന്ന സ്‌ളാബുകളും നീക്കം ചെയ്യും. പകരം കനംകൂടിയ പുതിയ സ്ലാബുകള്‍ സ്ഥാപിക്കും. പണികള്‍ നടക്കുന്നതിനാല്‍ ചെറിയ തോതിലുള്ള ഗതാഗത നിയന്ത്രണവും ഈ ഭാഗത്തു ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നരമാസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാകുമെന്നാണ് കണക്കൂകൂട്ടല്‍.

Post a Comment

0 Comments