Latest News
Loading...

ജില്ലയില്‍ 1,04,304 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ മരുന്നു നല്‍കി

പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്‍റെ ഭാഗമായി കോട്ടയം ജില്ലയില്‍ ഇന്ന്         1,04,304   കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. അ‍ഞ്ചു വയസില്‍ താഴെയുള്ള 1,11,071 കുട്ടികളാണ് ജില്ലയിലുള്ളത്. ഇതില്‍ 93.91ശതമാനം പേര്‍ക്കും ആദ്യ ദിനം ബൂത്തുകളില്‍ മരുന്നു നല്‍കി.

വരും ദിവസങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും എല്ലാ വീടുകളും സന്ദര്‍ശിച്ച് ശേഷിക്കുന്ന കുട്ടികള്‍ക്കും നല്‍കി യജ്ഞം പൂര്‍ത്തീകരിക്കും. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും  ട്രാന്‍സിറ്റ് ബൂത്തുകളും മൊബൈല്‍ ബൂത്തുകളും രണ്ടു ദിവസം  കൂടി പ്രവര്‍ത്തിക്കും.

Post a Comment

0 Comments