Latest News
Loading...

ലോറി നിയന്ത്രണം വിട്ട് വീട്ടിലേക് ഇടിച്ചു കയറി

 നിയന്ത്രണം വിട്ട ലോറി വീട്ടിലേക് ഇടിച്ചു കയറി. തിടനാട് ചങ്ങലപാലം തെക്കെകുറ്റിൽ ജോയ് ജോസഫിന്റെ വീട്ടിലേക്കാണ് ലോറി ഇടിച്ചു കയറിയത്. 

വെള്ളവുമായി വന്ന ലോറി കയറ്റം കേറുന്നതിനിടെയിൽ നിയന്ത്രണം വിട്ട് പിനോട്ട് ഉരുളുകയായിരുന്നു.വീട്ടിൽ ജോയിയുടെ ഭാര്യയും കൊച്ചു മകളും മാത്രമേ അപകടം നടക്കുമ്പോൾ ഉണ്ടായിരുന്നു. കൊച്ചു മകൾ ഉറങ്ങി കിടന്ന മുറിയിലേക്കാണ് ലോറി ഇടിച്ചു കയറിയതെങ്കിലും കുട്ടി അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു. 

പിണക്കനാട് സ്വദേശിയുടെതാണ് ലോറി. അപകടത്തിൽ വീട് ഭാഗികമായി തകർന്നു. അശാസ്ത്രീയമായ റോഡ് നിർമാണവും സംരക്ഷണ ഭിത്തി നിർമ്മിക്കാത്തതുമാണ് അപകടത്തിന്റെ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. 

റോഡ് നിർമിക്കുമ്പോൾ തന്നെ അപകട സാധ്യത വാർഡ് മെമ്പറെ അറിയിച്ചതാണെന്നും എന്നാൽ അതു മെമ്പർ നിരസ്കരിച്ചെന്നും ജോയ് പറഞ്ഞു.

Post a Comment

0 Comments