ജനതാദള്‍ ധര്‍ണ നടത്തി

 


കേന്ദ്ര ഗവണ്‍മെന്റിന്റെ കാര്‍ഷിക നയങ്ങള്‍ തിരുത്തണമെന്നും കാര്‍ഷികോല്‍പന്നങ്ങളുടെ ഇറക്കുമതി അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യയിലെ കര്‍ഷകര്‍ നടത്തുന്ന  സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജെനതാദള്‍ പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സിബി തോട്ടുപുറം ഉദ്ഘാടനം ചെയ്തു  . സോജന്‍ ഇല്ലിമൂട്ടില്‍ അദ്യക്ഷത വഹിച്ചു. TS സുരേഷ് ,രാജു പുതുമന KN റെജി കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു