ബ്ലൂടിക് ക്യാമ്പയ്ൻ കോട്ടയം ജില്ലയിൽ തുടക്കമായി

ഈരാറ്റുപേട്ട: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന ബ്ലൂടിക്ക് കാമ്പയിൻ ജില്ലതല ഉദ്ഘാടനം ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ ടൗൺ ഡിവിഷനിൽ വച്ച് യൂത്ത്ലീഗ് കോട്ടയം ജില്ല പ്രസിഡൻറ് കെ മാഹിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടൗൺ ഡിവിഷൻ കൗൺസിലർ അൻവർ അലിയാർ, മുസ്ലിം ലീഗ് ടൗൺ ഡിവിഷൻ പ്രസിഡൻ്റ് പരീത് കുന്നപ്പള്ളി, അനീസ് കോന്നച്ചാടത്ത്, ഹസീബ് തലപ്പള്ളി, അസ്ലം കോന്നച്ചാടത്ത്എന്നിവർ സന്നിഹിതരായിരുന്നു.