Latest News
Loading...

ഇന്ന് 7482 പേര്‍ക്ക് കോവിഡ്

ഇന്ന് 7482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് 23 പേര്‍ മരണമടഞ്ഞു. 93291 പേര്‍ നിലവില്‍ ചികിത്സയില്‍. 6448 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 844 പേരുണ്ട്. രോഗബാധിതരില്‍ 67 ആരോഗ്യപ്രവര്‍ത്തകര്‍ ഉണ്ട്. 24 മണിക്കൂറിനിടെ 56093 പരിശോധനകള്‍ നടത്തി. 7593 പേര്‍ രോഗമുക്തരായി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വന്നതോടെ റോഡിൽ വാഹനങ്ങൾ കൂടി. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ മാസ്ക് ധരിക്കുന്നതിൽ മടി കാണിക്കുന്നു. ഡ്രൈവിങ് പരിശീലന വാഹനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. മാസ്കും കയ്യുറയും നിർബന്ധമായും ധരിക്കണം. അകലം പാലിച്ച് ഇരിക്കാനാവുന്ന ആളുകളെ മാത്രമേ ഒറ്റത്തവണ കാറിൽ കയറ്റാൻ പാടുള്ളൂ.

വിവാഹം പോലുള്ള ചടങ്ങിൽ നിശ്ചിത എണ്ണത്തിലേറെ പേർ പങ്കെടുക്കുന്നുവെന്ന് മുഖ്യമന്ത്രി. ചടങ്ങുകളിൽ കൊവിഡ് മാനദണ്ഡം ഉറപ്പാക്കുന്നതിൽ അതിഥികൾക്കും ആതിഥേയനും തുല്യ ഉത്തരവാദിത്തമാണ്. സെക്ടറൽ മജിസ്ട്രേറ്റുമാർ ഇത്തരം ചടങ്ങുകൾ നിരീക്ഷിച്ച് മാർഗനിർദ്ദേശം നൽകണം. ആഘോഷ പരിപാടിയിൽ കുറേ കാലത്തേക്ക് കൂടി നിയന്ത്രണം തുടരണം. കെഎംഎംഎൽ ദ്രവീകൃത ഓക്സിജൻ ദിവസേന നൽകുന്നതിന് തുടക്കമായി. കൊവിഡ് സമയത്ത് ഓക്സിജൻ ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ഇത് വലിയ സഹായമാണ്.

തിരുവനന്തപുരത്ത് രോഗബാധിതരുടെ എണ്ണം കുറയുന്നു. ആയിരത്തിന് താഴെയാണ് പ്രതിദിന രോഗികളുടെ എണ്ണം. പത്തനംതിട്ടയിൽ 29 ആക്ടീവ് ക്ലസ്റ്ററുകളുണ്ട്.

Post a Comment

0 Comments