നവംബർ ഒന്നിന് 64 -ം ജന്മദിനം ആഘോഷിക്കുന്ന കേരളത്തിന് 64 ജന്മദിന സമ്മാനങ്ങൾ ഒരുക്കി അരുവിത്തുറ സെന്റ് മേരിസ്. സെൻറ് മേരിസിൽ പിച്ച വെച്ച കേരളത്തിന്റെ 64 പ്രതിഭകളെ കണ്ടെത്തി സ്കൂൾ അവരെ ആദരിക്കുന്നു. സ്കൂളിന്റെ യൂ ട്യൂബ് ചാനൽ ആയ "Aruvithura stmarys ' ലൂടെ എല്ലാ ശനി, ഞായർ ദിവസങ്ങളിലും പ്രതിഭകളെ കുട്ടികൾക്ക് പരിചയപ്പെടുത്തും.
സെൻറ് മേരിസിന്റെ ഭാവി വാഗ്ദാനങ്ങൾ, മുൻ പ്രതിഭകളെ പരിചയപ്പെടുകയും അവരെപ്പോലെ ഉയരങ്ങളിൽ എത്താനുള്ള പ്രചോദനം ആർജ്ജിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രത്യകത.
1964 - ഇൽ രൂപം കൊണ്ട അരുവിത്തുറ സ്കൂളിൽ നിന്നും ഒരുപാട് കുട്ടികൾ ജീവിതത്തിൻറെ വിവിധ മേഖലകളിലൂടെ കടന്നു പോയിട്ടുണ്ട്. അവരുടെ ബാല്യത്തിന്റെ നല്ല ഓർമ്മകൾ പാകിയ പ്രൈമറി സ്കൂൾ എന്നും അവർക്ക് പ്രിയപ്പെട്ടതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത നിലയിൽ എത്തിയിരിക്കുന്ന അവരുടെ ജീവിതാനുഭവങ്ങളും ഉയർച്ചയിലേക്കുള്ള വഴികളും അനാവരണം ചെയ്യപ്പെടുന്ന ഈ പരിപാടിക്കായി കുട്ടികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അദ്ധ്യാപക രും ഹെഡ്മിസ്ട്രസ്സ് സി സൗമ്യ യുടെ നേതത്വത്തിൽ പ്രതിഭകളെ ഏകദേശം കണ്ടെത്തി കഴിഞ്ഞു
0 Comments