Latest News
Loading...

കൊട്ടാരമറ്റം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ടൈല്‍ പതിപ്പിക്കല്‍ ജോലികള്‍


കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ടൈലുകള്‍ പതിപ്പിക്കുന്ന പണി ആരംഭിച്ചു. കുണ്ടും കുഴിയുമായി ആകെ തകര്‍ന്ന ബസ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ യാത്രക്കാരുടെയും ബസ് തൊഴിലാളികളുടെയും പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേത്തുടര്‍ന്നാണ് അടിയന്തരമായി സ്റ്റാന്‍ഡ് നന്നാക്കാന്‍ നഗരസഭാ കൗണ്‌സില്‍ തീരുമാനമെടുത്തത്.

വര്‍ഷകാലത്ത് മഴവെള്ളം കെട്ടിനില്‍ക്കുന്നതു മൂലമാണ് സ്റ്റാന്‍ഡ് പെട്ടെന്ന് തകരുന്നതെന്ന് നഗരസഭാ എന്‍ജിനിയറിംഗ് വിഭാഗം കണ്ടെത്തിയിരുന്നു. വെള്ളപ്പൊക്കസമയത്ത് മീനച്ചിലാറ്റില്‍ വെള്ളമുയരുന്നതോടെ സ്റ്റാന്‍ഡ് പൂര്‍ണമാകും വെള്ളത്തിലാകും. ഇതേ തുടര്‍ന്നാണ് ടാറിംഗിന് പകരം ടൈല്‍ പതിപ്പിക്കാന്‍ തീരുമാനിച്ചത്.


28 ലക്ഷം രൂപ മുടക്കിയാണ് ബസ് സ്റ്റാന്‍ഡ് നവീകരിക്കുന്നത്. സ്റ്റാന്‍ഡ് ഭാഗികമായി അടച്ചിട്ടാണ് പണികള്‍.  ടൈലുകള്‍ പതിപ്പിക്കുന്നതിനൊപ്പം ഓടയും പണിയുന്നുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ പണികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.