Latest News
Loading...

വീടുകയറി അക്രമം; ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍



കൂടല്ലൂരില്‍ വീടുകയറി അക്രമം നടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന 2 പ്രതികള്‍ പിടിയിലായി. മൂന്നാം പ്രതി സച്ചിന്‍സണ്‍ രാജു, നാലം പ്രതി ലിജോമോന്‍ ജോയി എന്നിവരെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 15ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രി 10.00 മണിക്ക് കൂടല്ലൂര്‍ വെള്ളാംകുറ്റി ഭാഗത്ത് വെള്ളാപ്പള്ളിയില്‍ വീട്ടില്‍ ലിജോ ലൂയിസിനെയും അയല്‍വാസികളുടെയും ദേഹത്ത് കുരുമുളക് സ്‌പ്രേ തളിച്ച്, കമ്പിവടി, ഇഷ്ടിക എന്നീ ആയുധങ്ങള്‍ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്, ദേഹോപദ്രവം ഏല്‍പ്പിച്ചെന്നായിരുന്നു കേസ്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന 3ആം പ്രതി സച്ചിന്‍സണ്‍ രാജു, 4ആം പ്രതി ലിജോമോന്‍ ജോയി എന്നിവരെ കിടങ്ങൂര്‍ പോലീസ് , പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പിടികൂടുകയായിരുന്നു.


സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സിബി തോമസ്, എസ്. ഐ. ഷാജി തോമസ്, എ.എസ്.ഐമാരായ പ്രസാദ്, ബിജു, സിബി, പോലീസ് ഉദ്യോഗസ്ഥരായ അരുണ്‍ചന്ദ്, എബി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.  കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോട്ടയം ജില്ലാ ജയിലിലേയ്ക്ക് റിമാന്‍ഡ് ചെയ്തു. പ്രതികള്‍ സമീപ സ്‌റ്റേഷനുകളില്‍ മയക്കുമരുന്ന്, ദേഹോപദ്രവം തുടങ്ങിയ കേസുകളില്‍ മുമ്പ് പ്രതികളായിരുന്നവരാണ്.