Latest News
Loading...

കുരിശു പള്ളി തിരുന്നാൾ ആചരിച്ചു


കൈപ്പള്ളി സെന്റ് ആന്റണീസ് പള്ളിയുടെ കീഴിലുള്ള ഇടമല സെന്റ് ജോസഫ് കുരിശു പള്ളിയിൽ വി. സെബസ്റ്റ്യാനോസിന്റെ തിരുനാൾ ആചരണം നടന്നു. ഫാ. ലിബിൻ വലിയ പറമ്പിൽ തിരുനാൾ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. സ്കറിയ മലമാക്കൽ, കൈക്കാരൻമാർ, വാർഡ് പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നല്കി. നിരവധി വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് സ്നേഹവിരുന്നും നടന്നു.