Latest News
Loading...

പൂഞ്ഞാർ റോഡ് നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കുക. യു ഡി എഫ്


ഈരാറ്റുപേട്ട പൂഞ്ഞാർ PWD റോഡിന്റെ മറ്റക്കാട്‌ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങളിൽ വ്യാപകമായ ക്രമക്കേടുകളും, അഴിമതിയും ഉള്ളതായും അതിനെ സംബന്ധിച്ച് വിജിലൻസ് അന്വേഷിച്ചു കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും യു ഡി എഫ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.  

റോഡിന്റെ പുനരുദ്ധാരണത്തിനായി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ടു വരുന്ന മറ്റക്കാട്‌ പ്രദേശത്തെ PWD റോഡിൽ നിന്നും എടുത്ത മണ്ണ് ടി റോഡിലെ താഴ്ന്ന പ്രദേശങ്ങൾ ഉയർത്താതെ പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ ജലസേചന വകുപ്പ് കെട്ടിയ, ഫയർ ഫോഴ്സ് ആസ്ഥാന മന്ദിരത്തിനായി  കണ്ടെത്തിയ സ്ഥലത്ത് നിയമവിരുദ്ധമായി കരാറുകാരുടെ ലാഭത്തിനുവേണ്ടി ടി മണ്ണും, ഓടയിലെ മാലിന്യവും ഉൾപ്പെടെ നികത്തി വൻ തട്ടിപ്പ് നടത്തുന്ന തട്ടിപ്പ് സംഘത്തെ നിയമത്തിനു മുൻപിൽ കൊണ്ട് വരുന്നത് വരെ വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യു ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മറ്റി അറിയിച്ചു.


യോഗത്തിൽ അഡ്വ വി എം മുഹമ്മദ്‌ ഇല്യാസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി അംഗം പി എം  ഷെരിഫ്, സാജൻ കുന്നത്ത്, മജു പുളിക്കൻ, അഡ്വ ജോമോൻ ഐക്കര, എബി ലൂക്കോസ് കിഴക്കേത്തോട്ടം, ജോഷി മൂഴിയാങ്കൽ, ജോസഫ് വടക്കേൽ, സോജൻ ആലക്കുളം, എം പി സലിം, വി എച്ച് നിസ്സാർ എന്നിവർ പങ്കെടുത്തു.


ഫയര്‍‌സ്റ്റേഷന്‍ നിര്‍മാണം എംഎല്‍എ വിലയിരുത്തിനെത്തിയപ്പോള്‍. വീഡിയോ കാണാം