Latest News
Loading...

വാളികുളത്തെ അപകടം, ഇല്ലിക്കല്‍ കല്ലിലെത്തി മടങ്ങുമ്പോള്‍

കൊല്ലപ്പള്ളി വാളികുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത് ഇല്ലിക്കല്‍ കല്ല് സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍. പത്തനംതിട്ട ചെങ്ങന്നൂര്‍ സ്വദേശി അസ്ലം അയൂബ് ആണ് അപകടത്തില്‍ മരിച്ചത്. സുഹൃത്ത് യശ്വന്ത്് മനോജിനെ പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപിച്ചു. തുടര്‍ന്ന് ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയലേയ്ക്ക് മാറ്റി. 


ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളേജിലെ ഒന്നാം വിദ്യാര്‍ത്ഥികളാണ് ഇരുവരും. കൊല്ലപ്പള്ളി മേലുകാവ് റൂട്ടില്‍ വാളികുളത്ത് മൂലമറ്റത്തേയ്ക്ക് പോവുകയായിരുന്ന ദേവി എന്ന സ്വകാര്യ ബസിലാണ് ബൈക്ക് ഇടിച്ചത്. പിന്നിലിരുന്നയാള്‍ ബസിന്റെ ചില്ലിലിടിച്ചാണ് താഴെ വീണത്. മേലുകാവ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

വീഡിയോ: Facebook 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments