പാലാ. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നാഷണൽ നിയോനറ്റോളജി ഫോറത്തിന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വച്ച് നിയോനറ്റൽ റീസസിറ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പീഡിയാട്രിക്സ് നിയോനറ്റോളജി വിഭാഗം ഡോക്ടർമാർ പങ്കെടുത്തു. നാഷണൽ നിയോനറ്റോളജി ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ.ഒ.ജോസ് ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, പീഡിയാട്രിക്സ് ആൻഡ് നിയോനറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ.അനിൽ നാരായണൻ, ഡോ.സിസ്റ്റർ ജ്യോതിസ് എന്നിവർ പ്രസംഗിച്ചു. നവജാതശിശുക്കളുടെ പരിചരണവും നൂതനചികിത്സകളെക്കുറിച്ചും വിദഗ്ധരുടെ മേൽനോട്ടത്തിൽ പരിശീലനവും പ്രോഗ്രാമിന്റെ ഭാഗമായി നടത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments