Latest News
Loading...

വെടിക്കെട്ട് ശബ്‌ദം കുറച്ച് വര്‍ണ്ണാഭമാക്കണം



വെടിക്കെട്ട് ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങുമെന്ന് മന്ത്രി വി.എന്‍ വാസവന്‍. ഒളിമ്പിക്‌സില്‍ അടക്കം നടത്തുന്നതുപോലെ വര്‍ണ്ണാഭമായവര്‍ണ്ണാഭമായ രീതിയില്‍ നടത്തണം. വലിയ രീതിയിലുള്ള ശബ്ദം ഒഴിവാക്കി വര്‍ണ്ണത്തിന് പ്രാധാന്യം നല്‍കുന്ന രീതിയില്‍ ക്രമീകരിക്കണം. തൃശ്ശൂര്‍ പൂരത്തിന്റെ ഈ വര്‍ഷത്തെ വെടിക്കെട്ട് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും വി എന്‍ വാസവന്‍ പറഞ്ഞു. 



ദുരന്തത്തില്‍ ആദ്യം തിരിച്ചറിഞ്ഞത് 10 പേരുടെ മൃതദേഹങ്ങളാണ്. സംഭവ സമയത്ത് മൊത്തം 38 പേരാണ് ഉണ്ടായിരുന്നത്. എത്ര പേരുണ്ടായിരുന്നു എന്നത് സംബന്ധിച്ചുള്ള രേഖകള്‍ എല്ലാം നഷ്ടമായി. ഇന്നലെ ഒരാളെ കൂടി തിരിച്ചറിഞ്ഞു. 29 മൃതദേഹ അവശിഷ്ടങ്ങളാണ് ഇതുവരെ ലഭിച്ചത്. അതിന്റെ ഡി എന്‍ എ പരിശോധന നടക്കുകയാണെന്നും വി എന്‍ വാസവന്‍ പറഞ്ഞു. നാല് പേരുടെ കാര്യത്തിലാണ് ഇനി വ്യക്തത വരാനുള്ളത്. നാലുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ചെറിയ പരിക്കുകള്‍ ഉണ്ടായിരുന്നവരെ ഡിസ്ചാര്‍ജ് ചെയ്തുവെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments