Latest News
Loading...

സമ്മർ ക്രിക്കറ്റ് പരിശീലന ക്യാമ്പ് ആരംഭിച്ചു.



പാലാ സെന്റ് തോമസ് കോളേജിൽ സമ്മർ ക്രിക്കറ്റ് പരിശീലന ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരവും വിമൻസ് പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ടീമംഗവുമായ സഞ്ചന സജീവൻ നിർവഹിച്ചു. കേരള സംസ്ഥാന ക്രിക്കറ്റ് ടീമിന്റെ പരിശീലകയായ റ്റി. ദീപ്തിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത് . 


കോളേജ് ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കായിക വകുപ്പ് മേധാവി ഡോ. ആശിഷ് ജോസഫ് , ക്രിക്കറ്റ്‌ അക്കാഡമി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ജിക്കുപാൽ, അക്കാദമി ടെക്നിക്കൽ ഡയറക്ടർ രാകേഷ് കെ ജെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിവിധ പ്രായത്തിലുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഈ പരിശീലന ക്യാമ്പിൽ ക്രിക്കറ്റിന്റെ അടിസ്ഥാനപരവും വിപുലവുമായ പരിശീലനങ്ങൾ, ഫിറ്റ്നസ് പരിശീലനം, മത്സരപരിചയം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഭാവിയിലെ കഴിവുള്ള താരങ്ങളെ കണ്ടെത്തുകയും വളർത്തുകയും ചെയ്യുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments