പാലാ മഹാത്മാഗാന്ധി ഗവ. ഹയർ സെക്കന്ററി സ്കൂളിന് ജോസ് കെ മാണി എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാനിന്റെ ഉദ്ഘാടനം MP ജോസ് കെ മാണി നിർവഹിച്ചു. PTA പ്രസിഡന്റ് രാജേഷ് ബി അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു. മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു മുഖ്യ പ്രഭാഷണം നടത്തി.
വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജിജി ബൈജു, വാർഡ് കൗൺസിലർ ബിജി ജോജോ, കൗൺസിലർ സനൽ രാഘവൻ, DEO സത്യപാലൻ സർ, മുൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, SMC ചെയർമാൻ ശിവദാസ് ജി , സീനിയർ അധ്യാപകൻ സുനിൽ KT,എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രെസ് ശ്രീകല പി സ്വാഗതം ആശംസിച്ചു. ലിറ്റി ജോസഫ് കൃതജ്ഞ പറഞ്ഞു. പാലാ മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥരും കൗൺസിലർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments