Latest News
Loading...

കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി



പൂഞ്ഞാർ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് തന്ത്രി പ്രധിനിധി ഹരിദാസ് ഭട്ടതിരിപ്പാടിന്റെ കർമികത്വത്തിൽ കൊടിയേറി. വ്യാഴാഴ്ച രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, 6.30 ന് ഭരതനാട്യം, 7.30 ന് സംഗീതകച്ചേരി, 9.30 ന് ഭക്തിഗാനമേള, 9.30 ന് കൊടിക്കീഴിൽ വിളക്ക്. വെള്ളിയാഴ്ച 12 ന് ഉത്സവബലി ദർശനം, 5.30 ന് നൃത്തസന്ധ്യ, ഏഴിന് ഭക്തിഗാനസുധ, എട്ടിന് വയലിൻ കച്ചേരി, 9.30 മുതൽ വിളക്കിനെഴുന്നള്ളത്ത്. 


ശനിയാഴ്ച 12 ന് ഉത്സവബലി ദർശനം, അഞ്ചിന് കാഴ്ചശ്രീബലി, 5.30 ന് നൃത്താവിഷ്‌കാരം, 6.30 ന് തിരുവാതിര, ഏഴിന് നൃത്തനിശ, 8.30 ന് ഗാനസന്ധ്യ, 9.30 ന് വിളക്കിനെഴുന്നള്ളത്ത്. പള്ളിവേട്ട ഉത്സവമായ 17 ന് വൈകിട്ട് 6.30 ന് തിരുവാതിര, ഏഴിന് സോപാനസംഗീതം, ഒൻപതിന് ഓട്ടൻതുള്ളൽ, 9.30 ന് നായാട്ടുപാറയിലേക്ക് എഴുന്നള്ളത്ത്, 10.30 ന് പള്ളിവേട്ട വിളക്ക്. 



ആറാട്ട്ദിനമായ 18 ന് രാവിലെ ഏഴിന് ശ്രീലകത്തേക്ക് എഴുന്നള്ളത്ത്, വൈകിട്ട് അഞ്ചിന് ആറാട്ട്കടവിലേക്ക് എഴുന്നള്ളത്ത്, 6.30 ന് നൃത്താവതരണം, 7.30 ന് ശാസ്ത്രീയ സംഗീതനിശ, 9.30 മുതൽ ക്ലാസ്സിക്കൽ നൃത്തനൃത്യങ്ങൾ, 10.30 ന് ആറാട്ട് എതിരേൽപ്പ്, വലിയകാണിക്ക.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments