Latest News
Loading...

കൊണ്ടാട് വടക്കേക്കാവ് ഭദ്രകാളി ക്ഷേത്രത്തില്‍ മഹോത്സവം




രാമപുരം കൊണ്ടാട് ഭദ്രകാളി ക്ഷേത്രത്തിലെ മഹോത്സവം മാര്‍ച്ച് 1 മുതല്‍ 4 വരെ നടക്കും. അനുപമമായ താന്ത്രിക കര്‍മ്മങ്ങള്‍, അനുഭൂതിദായകമായ ക്ഷേത്ര അനുഷ്ഠാന കലകള്‍ വൈവിധ്യ പൂര്‍വ്വമായ കലാപരിപാടികള്‍ എന്നിവ ഉത്സവത്തോടനുബന്ധിച്ച് കോര്‍ത്തിണക്കും. മാര്‍ച്ച് 1 ന് രാവിലെ 5.30 ന് നടതുറപ്പ്, 6 ന് ഗണപതിഹോമം, 11 ന് ആയില്യം പൂജ, ഉച്ചയ്ക്ക് 1 ന് പ്രസാദം ഊട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, കളമെഴുത്തും പാട്ടും, 7 ന് കൈകൊട്ടിക്കളി, 7.30 ന് നാടന്‍ പാട്ടരങ്ങ് എന്നിവ നടക്കും, മാര്‍ച്ച് 2 ന് രാവിലെ 5.30 ന് നടതുറപ്പ്, നിര്‍മ്മാല്യം, അഭിഷേകം, 8.30 ന് കുംഭകുടം, താലപ്പൊലി, കരകാട്ടം, 11.30 ന് കുംഭകുടം അഭിഷേകം, 1 ന് സര്‍വ്വാലങ്കാര മകം പൂജ, മകം തൊഴല്‍, 1 ന് പ്രസാദം ഊട്ട്, 6.30 ന് ദീപാരാധന, കളമെഴുത്തും പാട്ടും, 7 ന് ഭജന. 



മാര്‍ച്ച് 3 ന് രാവിലെ 7 ന് വിശേഷാല്‍ പൂജകള്‍, 8 ന് പൊങ്കാല, 10 ന് പൊങ്കാല നിവേദ്യം, 11.30 ന് ഉച്ചപൂജ, 1 ന് പ്രസാദം ഊട്ട്, വൈകിട്ട് 5 ന് നടതുറക്കല്‍, ദേശ താലപ്പൊലി, തുടര്‍ന്ന് ഗരുഡ കലാസമിതി മുട്ടുചിറ കോട്ടയത്തിന്റെ നേതൃത്വത്തില്‍ വാദ്യ മേളങ്ങളുടെ അകമ്പടിയോടുകൂടി ക്ഷേത്ര സന്നിധിയില്‍ നിന്നും ശ്രീമൂല സ്ഥാനത്തുകൂടി ഭജനമഠം കൊണ്ടാട് ജംഗ്ഷന്‍ വഴി 8 ന് ഗരുഡന്‍ പറവ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. 8.30 ന് ദീപാരാധന, 9 ന് കളമെഴുത്തും പാട്ടും, 9.30 ന് പ്രസാദം ഊട്ട്. 



മാര്‍ച്ച് 4 ന് രാവിലെ 6 ന് ഗണപതിഹോമം, 7 ന് വിശേഷാല്‍ പൂജകള്‍, 9 ന് കലശപൂജ, 11 ന് കലശാഭിഷേകം, 12 ന് ഉച്ചപൂജ, ഗുരുതി, 1 ന് പ്രസാദം ഊട്ട്, വൈകിട്ട് 5 ന് നടതുറക്കല്‍, 6.30 ന് ദീപാരാധന, 7 ന് കളമെഴുത്തും പാട്ടും, 7.30 ന് നൃത്തനൃത്യങ്ങള്‍, 8 ന് പ്രസാദം ഊട്ട്, സിനിമാറ്റിക്ക് ഡാന്‍സ്, 9.30 ന് മുടിയേറ്റ് എന്നിവ നടക്കും. ക്ഷേത്രം മുഖ്യകാര്യദര്‍ശി കേശവദാസ് നമ്പൂതിരി, മിഥുന്‍ കെ. ദാസ്, ബിന്ദു സുകുമാരന്‍, ശ്രീദേവി രാജേഷ് വണ്ടന്‍പറമ്പില്‍, രാജേന്ദ്രന്‍ നായര്‍ പാതിര വേലില്‍, ജിഷ്ണു ശ്രീവത്സം , അശ്വിന്‍ പാലത്തും തലയ്ക്കല്‍  എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments