തലനാട് ഇല്ലിക്കൽ കല്ല് റൂട്ടിൽ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽ പെട്ടു. ആലപ്പുഴയിൽ നിന്നും ഇല്ലിക്കൽ കല്ല് സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. എട്ട് പേരടങ്ങുന്ന സംഘം സഞ്ചരിച്ച വാഹനം രണ്ട് മണിയോടെ ആണ് അപകടത്തിൽ പെട്ടത്. റോഡിൽ നിന്നും തെന്നി മാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പരിക്ക് പറ്റിയവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടീം നന്മക്കൂട്ടം പ്രവർത്തകർ, നാട്ടുകാർ, തലനാട് പഞ്ചായത്ത് അംഗങ്ങൾ, തീക്കോയി KSEB ജീവനക്കാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments