പത്ത് നിർധന കുടുംബങ്ങൾക്ക്
വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ വഴിയൊരുക്കി പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ. ചെയർമാൻ സ്ഥാനമൊഴിയുന്നതിനുമുൻപ് 10 കുടുംബങ്ങൾക്ക് വീടുനിർമ്മിക്കുന്നതിനുള്ള സ്ഥലം തോമസ് പീറ്റർ കൈമാറുകയായിരുന്നു
ദീർഘകാലമായി സമൂഹ്യ സേവന രംഗത്ത് സജീവ സാന്നിധ്യമായ തോമസ് പീറ്റർ സേവന സന്നദ്ധതയുടെ ഭാഗമായി വലവൂരിൽ സ്വന്തമായുള്ള സ്ഥലത്താണ് പത്ത് നിർധന കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കുന്നതിനുള്ള സൗകര്യ മൊരുക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിർവഹിച്ചു.
.അമേരിക്കയിൽ താമസിക്കുന്ന സഹോദരൻ ഷിബു പീറ്ററുമായി ചേർന്ന്, പിതാവിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച പീറ്റർ ഫൗണ്ടേഷൻ ട്രസ്റ്റ് കഴിഞ്ഞ കുറെ വർഷങ്ങളായി വിവിധ ആശുപത്രികൾക്ക് ഡയാലിസിസ് മെഷീനുകൾ സംഭാവന ചെയ്ത്, ആയിരക്കണക്കിന് കിഡ്നി രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സയും, ഡയാലിസിസ് കിറ്റും ലഭ്യമാക്കിയിട്ടുണ്ട്.
.സേവനമാണ് യഥാർത്ഥ സമ്പത്ത്എന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ പ്രകടിപ്പിച്ച തോമസ് പീറ്ററിന്റെ പ്രവർത്തനങ്ങളിൽ ഭാര്യ സിബിൽ തോമസും മക്കൾ ഡോ. ദിവ്യ, ദീപു, ഡോ. ദീപക് എന്നിവരും പൂർണ്ണമായ സഹകരണം നൽകുന്നുണ്ട്. . വി ജെ പീറ്റർ & കമ്പനി ഉടമയായ ഇദ്ദേഹം ചെയർമാൻ സ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോൾ കൂടുതൽ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കും പദ്ധതിയിടുകയാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments