പൂഞ്ഞാർ: എടിഎം ലൈബറിയുടെയും പുരോഗമന കലാ സാഹിത്യ സംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പനച്ചികപ്പാറ യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മ അനുസ്മരണ സമ്മേളനം നടത്തി. സമ്മേളനം പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ ഉദ്ഘാടനം ചെയ്തു. പരിഷത്ത് യൂണിറ്റ് സെക്രട്ടറി ബി. ബാബുരാജ് അധ്യക്ഷത വഹിച്ചു.
.ഡോ. കെ. പി. അജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ മോഹനൻ, നായർ, സുശീല മോഹനൻ, ബിന്ദു അജി, ബിന്ദു അശോകൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം രമേശ് ബി. വെട്ടിമറ്റം, അബ്ദുള്ളാ ഖാൻ, ഡോ. റോയ് തോമസ്, പുരോഗമന കലാ സാഹിത്യ സംഘം ഏരിയ പ്രസിഡന്റ്ഡി. രാജപ്പൻ, വി.കെ. ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
എൻ. വേണുഗോപാൽരചിച്ച ശാസ്ത്ര കലാജാഥയുടെ ചരിത്രഗാഥ എന്ന പുസ്തകത്തിന്റെ പ്രകാശനം ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ആർ. സനൽകുമാർ നിർവഹിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments