Latest News
Loading...

പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു



രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഊഷ്മളമായ സ്വീകരണമൊരുക്കി പാലാ സെന്റ് തോമസ് കോളേജ്. കോളേജ് ഓഡിറ്റോറിയത്തില്‍ പ്ലാറ്റിനം ജൂബിലി ആഘോഷം രാഷട്രപതി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മുഖ്യസ്ഥാനം വഹിക്കുന്ന കോളേജ്, സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം എന്ന സ്ഥാപിതലക്ഷ്യം മുന്‍നിര്‍ത്തിയാണ് മുന്നോട്ട് പോകുന്നതെന്ന് പ്രസംഗത്തില്‍ പറഞ്ഞു. മുന്‍രാഷ്ട്രപതി കെആര്‍ നാരായണനെയും കോളേജിലൂടെ ഉയര്‍ന്നുവന്ന കായികതാരമായിരുന്ന ജിമ്മി ജോര്‍ജ്ജിനെയും രാഷ്ട്രപതി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. 



പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. 75 വര്‍ഷം പിന്നിടുന്ന കോളേജിന്റെ ആഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിതായ സന്തോഷമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കോളേജിന് പ്രമുഖമായ സ്ഥാനമുണ്ട്. വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന വെളിച്ചം ഓരോ വ്യക്തിയുടെയും ബൗദ്ധിക മുന്നേറ്റത്തിനുള്ള വഴിതെളിക്കുന്നു. ഈ വെളിച്ചം പരത്തുന്നതില്‍ കോളജ് വഹിക്കുന്ന പങ്ക് വലുതാണ്. സഹാനുഭൂതിയും സ്‌നേഹവും അടക്കമുള്ള മൂല്യങ്ങള്‍ പരത്തുന്നതില്‍ കോളേജ് വലിയ പങ്കുവഹിക്കുന്നുണ്ട്. കായികരംഗത്തടക്കം കൈവരിച്ച നേട്ടങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു. ജിമ്മി ജോര്‍ജ്ജിനെ പോലുള്ള കായിതാരങ്ങളുടെ പിന്‍മുറക്കാരാകാന്‍ കഴിയട്ടെയെന്നും അവര്‍ ആശംസിച്ചു. 




സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ കോട്ടയം ജില്ല ആദ്യകാലം മുതലേ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. അക്ഷര നഗരി എന്നറിയപ്പെടുന്ന കോട്ടയത്തിന് സാക്ഷരതയിലും അച്ചടിരംഗത്തും അടക്കം വലിയ ചരിത്രമാണുള്ളത്. സാക്ഷരതിയലും വിദ്യാഭ്യാസത്തിലും മുന്നിലുള്ള കേരളം വിവിധ രംഗങ്ങളില്‍ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 

മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണനെയും അവര്‍ ചടങ്ങില്‍ അനുസ്മരിച്ചു. തികച്ചും സാധാരണക്കാരില്‍ നിന്നും ഉയര്‍ന്ന് രാജ്യത്തെ പ്രഥമപൗരനായി മാറിയ അദ്ദേഹം പുലര്‍ത്തിയ കഴിവും അസാധാരണമാണ്. അദ്ദേഹത്തിന്റെ ജീവിതം ഏറെയും പ്രചോദിപ്പിക്കുന്നതാണ്. വിദ്യാഭ്യാസം എന്നത് വികസനത്തിന്റെയും വളര്‍ച്ചയുടെയും പ്രധാന ഘടകമാണ്. സാദാരണക്കാര്‍ക്ക് വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ കോളേജ് ഇന്നും ആ ലക്ഷ്യം നിറവേറ്റുന്നതായും രാഷ്ട്രപതി പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments