Latest News
Loading...

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഊഷ്മളമായ സ്വീകരണമൊരുക്കി പാലാ സെന്റ് തോമസ് കോളേജ്.



രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഊഷ്മളമായ സ്വീകരണമൊരുക്കി പാലാ സെന്റ് തോമസ് കോളേജ്. കോളേജ് ഓഡിറ്റോറിയത്തില്‍ പ്ലാറ്റിനം ജൂബിലി ആഘോഷസമാപനം രാഷട്രപതി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മുഖ്യസ്ഥാനം വഹിക്കുന്ന കോളേജ്, സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം എന്ന സ്ഥാപിതലക്ഷ്യം മുന്‍നിര്‍ത്തിയാണ് മുന്നോട്ട് പോകുന്നതെന്ന് പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു. മുന്‍രാഷ്ട്രപതി കെആര്‍ നാരായണനെയും കോളേജിലൂടെ ഉയര്‍ന്നുവന്ന കായികതാരമായിരുന്ന ജിമ്മി ജോര്‍ജ്ജിനെയും രാഷ്ട്രപതി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.


വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് ഹെലികോപ്റ്ററില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പാലാ സെന്റ് തോമസ് കോളേജിന്റെ ഗ്രൗണ്ടിലെത്തിയത്. അകമ്പടിയായി 2 ഹെലികോപ്ടറുകളും ഉണ്ടായിരുന്നു. ഹെലികോപ്ടര്‍ വ്യൂഹം പറന്നിറങ്ങുന്നത് കാണാന്‍ വലിയ ജനസഞ്ചയവും കോളേജ് പരിസരത്തുണ്ടായിരുന്നു. 

മന്ത്രി വി.എന്‍ വാസവന്‍, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍, കളക്ടര്‍ ചേതന്‍കുമാര്‍ മീണ, കോട്ടയം എസ്പി ഷാഹുല്‍ ഹമീദ്  എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. തുടര്‍ന്ന് വാഹനങ്ങളുടെ അകമ്പടിയോടെ കോളേജിലേയ്ക്ക് പോയി. കോളേജ് ഹാളില്‍ രാഷ്ട്രപതിയും വിശിഷ്ടാതിഥികളും ചേര്‍ന്ന് ഭദ്രദീപ പ്രകാശനം നടത്തി. 


യോഗത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍,  മന്ത്രി V.N വാസവന്‍, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍, പ്രിന്‍സിപ്പല്‍ ഡോ സിബി ജെയിംസ് എന്നിവര്‍ സംസാരിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് രാഷ്ട്രപതിയ്ക്ക് ആറന്‍മുള കണ്ണാടി സമ്മാനിച്ചു. ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍,  ജോസ് കെ മാണി എംപി, ഫ്രാന്‍സീസ് ജോര്‍ജ്ജ് എംപി, എംഎല്‍എമാരായ മാണി സി കാപ്പന്‍, അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പാലാ രൂപതാ മുഖ്യവികാരി ജനറാളും കോളേജ് മാനേജരുമായ മോണ്‍. റവ. ഡോ. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍,  ബര്‍സാര്‍ റവ.ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങുകള്‍ക്ക് ശേഷം രാഷ്ട്രപതി കുമരകത്തേയ്ക്ക് പോയി. അകമ്പടി സേവിച്ചിരുന്ന 2 ഹെലികോപ്റ്ററുകള്‍ തിരികെ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിലേയ്ക്ക് തിരികെഎത്തി. വെള്ളിയാഴ്ച രാവിലെ 11ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നും രാഷ്ട്രപതി കൊച്ചിയിലേയ്ക്ക് പോകും.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments