Latest News
Loading...

വികസന സദസ് നാടിനെ തൊട്ടറിഞ്ഞ ജനസദസ്സായി മാറുന്നു - ജോസ് കെ മാണി




തദ്ദേശ സ്വയംഭരണ വകുപ്പും വിവര പൊതു സമ്പർക്കവകുപ്പും സംയുക്തമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൽ നടത്തിയ വികസന സദസ് നാടിനൊ തൊട്ടറിഞ്ഞ ജനസദസായി മാറുന്നുവെന്ന് ജോസ് കെ മാണി  എം.പി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തി. 




ഉഴവൂർ ബ്ലോക്ക് പസിഡന്റ് രാജു ജോൺ ചിറ്റേത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജു, സ്ഥിരംസമിതി അംഗങ്ങളായ തുളസീദാസ്, ജാൻസി ടോജോ, മെമ്പർമാരായ നിർമ്മല ദിവാകരൻ, ലിസി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, രാഷ്ട്രീയകക്ഷി നേതാവായ ബിനീഷ് കെ.ഡി, വ്യാപാരി വ്യവസായി സെക്രട്ടറി റ്റി പി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. 


5 വർഷത്തെ വികസന നേട്ടങ്ങളുടെ 5 വർഷത്തെ വികസന നേട്ടങ്ങളുടെ പ്രദർശ സ്റ്റാളിന്റെ ഉദ്ഘാടനം നാടമുറിച്ച് ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളുടെ അവതരണം റിസോഴ്സ് പേഴ്സൺ ശ്രീകുമാർ എസ് കൈമളും ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറി രേഖ ബി നായരും അവതരിപ്പിച്ചു. യോഗത്തിൽ മുതിർന്ന തൊഴിലുറപ്പ് അംഗങ്ങളെയും ഹരിതകർമ്മസേനാംഗങ്ങളെയും യോഗാസനത്തിൽ ദേശീയ അവാർഡ് നേടിയ എ.എസ് ചന്ദ്രമോഹനെയും ആദരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments