Latest News
Loading...

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം മുസ്ലിം ഗേൾസ് ഓവറോൾ ചാമ്പ്യന്മാർ

 

ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ഐടി മേളയിൽ മുഴുവൻ ഇനങ്ങളിലും പങ്കെടുത്ത ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എച്ച്എസ് എസ് , എച്ച്എസ്, യുപി വിഭാഗങ്ങളിൽ ഓവറോൾ കിരീടം സ്വന്തമാക്കി. സയൻസ് മേളയിൽ യുപി എച്ച്എസ് വിഭാഗങ്ങളിൽ മത്സരിച്ച 12 ഇനങ്ങളിൽ എ ഗ്രേഡ് നേടി. ഗണിത വിഭാഗത്തിൽ എച്ച് എസ് മത്സരങ്ങളിൽ 14 ഇനങ്ങളിലും യുപി വിഭാഗത്തിൽ ഏഴ് ഇനങ്ങളിലും മത്സരിച്ച് എ ഗ്രേഡ് നേടി. 


സോഷ്യൽ സയൻസ് എച്ച്എസ് വിഭാഗത്തിൽ വർക്കിംഗ് മോഡൽ ,ന്യൂസ് റീഡിംഗ്,ലോക്കൽ ഹിസ്റ്ററി എന്നിവയ്ക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ഉൾപ്പെടെ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി. പ്രവൃത്തി പരിചയമേളയിൽ എച്ച് എസ് വിഭാഗത്തിൽ പങ്കെടുത്ത 20 ഇനങ്ങളിൽ 19 ഇനങ്ങളിലും ജില്ലാതലത്തിലേക്ക് യോഗ്യത നേടി. യുപി വിഭാഗത്തിൽ പങ്കെടുത്ത പത്ത് കുട്ടികളിൽ മുഴുവൻ കുട്ടികളും എ ഗ്രേഡ് നേടി 'ഐടി മേളയിൽ ഡിജിറ്റൽ പെയിൻറിംഗ് ആനിമേഷൻ ഡിസൈനിംഗ് മൾട്ടിമീഡിയ പ്രസന്റേഷൻ, മലയാളം ടൈപ്പിംഗ് എന്നിവ ഉൾപ്പെടെ വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ഓവറോൾ കിരീടം കരസ്ഥമാക്കിയത്


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments