കോട്ടയം കാണക്കാരിയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇടുക്കിയിൽ എത്തിച്ച് കൊക്കയിൽ തളളിയ കേസിൽ നിർണായകമായ മൊബൈൽ ഫോൺ കുളത്തിൽ നിന്നും കണ്ടെത്തി. പ്രതിയായ ഭർത്താവ് സാം കെ. ജോർജ് എം.ജി സർവകലാശാല ക്യാമ്പസിലെ പാറക്കുളത്തിൽ എറിഞ്ഞ ഭാര്യ ജെസിയുടെ ഫോണാണ് സ്കൂബാ ഡൈവിംങ് സംഘം നടത്തിയ തെരച്ചിൽ കണ്ടെത്തിയത്. ഇത് ജെസിയുടെ മൊബൈൽ ഫോൺ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു.
.ജെസിയുടെ ഫോൺ ക്യാമ്പസിലെ പാറകുളത്തിൽ ഉപേക്ഷിച്ചുവെന്ന പ്രതി സാമിന്റെ മൊഴിയെ തുടർന്നാണ് അന്വേഷണസംഘം ഇവിടെ എത്തി പരിശോധന നടത്തുന്നത്. എന്നാൽ ഇതോടൊപ്പം മറ്റൊരു ഫോൺ കൂടി കണ്ടെത്താനുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതിനാൽ തിരച്ചിൽ വീണ്ടും തുടരുകയാണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments