Latest News
Loading...

കടനാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണം



പാലാ കടനാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണം. കടനാട് പുന്നിലത്തുകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ആണ് മോഷണം നടന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം.വഴിപാട് കൗണ്ടറിൻ്റെ കതക് തകർത്ത് അകത്തു കടന്ന മോഷ്ടാവ്   2600 രൂപയും വഴിപാട് സ്വർണവും അപഹരിച്ചു. കൗണ്ടറിനുള്ളിൽ വാരിവലിച്ച് അലങ്കോലമാക്കിയ നിലയിലാണ്. 



.താഴിൻ്റെ ഓടാമ്പൽ നശിപ്പിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. മേലുകാവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കടനാട് പഞ്ചായത്തിൽ പെട്ട പിഴക് നിർമ്മല പബ്ലിക് സ്കൂളിൽ മോഷണം നടന്നത്.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments