സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലാദ്യമായി 80000 കടന്നു. ഇന്ന് മാത്രം പവന് 1000 രൂപ വര്‍ദ്ധിച്ചു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 80,880 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവന്‍ ആഭരണത്തിന് 90,000 രൂപയ്ക്ക് അടുത്ത് നല്‍കണം. ഒരു ഗ്രാം സ്വര്‍ണത്തിന് 12,000 രൂപ നല്‍കേണ്ടിവരും.
കഴിഞ്ഞ മാസം 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന് വില. 18 ദിവസത്തിനുള്ളില്‍ വില 10110 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10110 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 8300 ആണ്. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 6465 ആണ്. വെള്ളിയുടെ വിലയും റെക്കോര്‍ഡിലാണ്. ഒരു ഗ്രാം 916 ഹാള്‍മാര്‍ക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 133 രൂപയാണ്.
മൂന്ന് വര്‍ഷത്തിനിടെ പവന് 42,560 രൂപയാണ് കൂടിയത്. 2022 സെപ്തംബര്‍ എട്ടിന് സ്വര്‍ണവില 37,320 രൂപയായിരുന്നു. ഇതാണ് 36 മാസം കൊണ്ട് ഇരട്ടിയിലേറെ കൂടി 79,880 രൂപയായത്. രണ്ട് മാസത്തിനിടെ പവന് 7,880 രൂപ കൂടി. ഇക്കഴിഞ്ഞ ജൂലൈ ഒമ്പതിന് 72,000 രൂപയായിരുന്നു പവന്‍ വില. ജൂലൈയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ആഗസ്റ്റില്‍ 73,200 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ വില. ഒന്നാംതീയതിയാണ് ഈ വിലയില്‍ വില്‍പന നടന്നത്. സെപ്തംബര്‍ ഒന്നിന് 77,640 രൂപയായിരുന്നു. പിന്നീട് അടിക്കടി കൂടി 79,560 രൂപ വരെയെത്തി.
രാഷ്ട്ര സംഘര്‍ഷങ്ങള്‍, യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകള്‍ തുടങ്ങിയ കാരണങ്ങളെല്ലാം സ്വര്‍ണം സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നതാണ് വില വര്‍ധനവിന്റെ പ്രധാന കാരണം. ഓണ്‍ലൈന്‍ ട്രേഡിങ്ങിലെ നിക്ഷേപകര്‍ ഇപ്പോഴും ഹോള്‍ഡ് ചെയ്യപ്പെടുന്നതും വിലവര്‍ധനവിന് കാരണമായി. അന്താരാഷ്ട്ര സ്വര്‍ണവില 3670 കടന്ന് മുന്നോട്ട് പോയാല്‍ 3800 ഡോളറിലേക്ക് എത്തുമെന്നുള്ള സൂചനകള്‍ ആണ് വരുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments