Latest News
Loading...

തിരുവരങ്ങ് സമർപ്പണം സെപ്റ്റംബർ 16 ന് രാവിലെ 10 ന്



വള്ളിച്ചിറ ഇടനാട്ടുകാവ് ഭഗവതി ക്ഷേത്രം തിരുവരങ്ങ് സമർപ്പണം സെപ്റ്റംബർ 16 ന് രാവിലെ 10 ന് തിരുവിതാംകൂർ ഇളയ മഹാറാണി പത്മശ്രീ അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി സമർപ്പിക്കുമെന്നും നവരാത്രി മഹോത്സവം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ നടക്കും എന്നും  ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 16ന് നടക്കുന്ന തിരുവരങ്ങ് സമർപ്പണത്തിൽ എൻഎസ്എസ് താലൂക്ക് യൂണിയൻ ചെയർമാനും ഗുരുവായൂർ ദേവസ്വം മെമ്പറുമായ മനോജ് ബി നായർ അധ്യക്ഷത വഹിക്കും.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അനിൽ ദിവാകരൻ നമ്പൂതിരി പൂർണ്ണ കുംഭം നൽകി വിശിഷ്ടാതിഥിയെ സ്വീകരിക്കും. SNDP മീനച്ചിൽ യൂണിയൻ വൈസ് ചെയർമാൻ സജീവ് വയല , വലവൂർ യോഗക്ഷേമ ഉപസഭ സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണൻ  പെരിയമന , VNS മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡൻ്റ് കെ.എ ചന്ദ്രൻ ,AKvms മീനച്ചിൽ താലൂക്ക് ചെയർമാൻ രാമൻകുട്ടി കെ.ആർ എന്നിവർ സന്നിഹിതരായിരിക്കും. പി.പത്മകുമാർ സ്വാഗതം ആശംസിക്കുകയും രമേശ് കുമാർ പി.എസ് കൃതജ്ഞത രേഖപ്പെടുത്തും. തുടർന്ന് ഫ്ളൂട്ട് & വയലിൻ ഫ്യൂഷൻ അരങേറും. പരിപാടികൾക്ക് ശേഷം പ്രസാദമൂട്ട് ഉണ്ടായിരിക്കുന്നതാണ്.


നവരാത്രി മഹോത്സവത്തിന് സെപ്തംബർ 22ന്  വൈകിട്ട് 6 മണിക്ക് നവരാത്രി ആരംഭം കുറിച്ച് നവരാത്രി മണ്ഡപത്തിൽ ഭദ്രദീപം തെളിയിക്കൽ, 7ന് സോപാന സംഗീതം, 7.30 ന് ഓട്ടതുള്ളൽ ,23 ന് ഇടനാട് ശിവദം കൈകൊട്ടിക്കളി സംഘത്തിൻ്റെ കൈ കൊട്ടിക്കളി, 24 ന് വൈകിട്ട് 6.45 ന് സെമിക്ലാസിക്കൽ ഡാൻസ്, വൈകിട്ട് 7ന് പുലിയന്നൂർ NSS കരയോഗം ഗൗരീശങ്കരം തിരുവാതിര സംഘത്തിൻ്റെ തിരുവാതിരകളി, 25 ന് വൈകിട്ട്  6.45 ന് വലവൂർ ശ്രീ പാർവ്വതി തിരുവാതിര സംഘത്തിൻ്റെ തിരുവാതിര കളി, 26 ന് വൈകിട്ട് 6.45 ന് ട്രിപ്പിൾ തായമ്പക,27ന് വൈകിട്ട് 6 45 ന് നിർമ്മലാ നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ,28ന് രാവിലെ എട്ടുമണിക്ക് വിദ്യാഗോപാല മന്ത്രാർച്ചന,വൈകിട്ട് 6 45ന് കിടങ്ങൂർ സൗത്ത് ശ്രീഭദ്ര തിരുവാതിര കളി സംഘത്തിൻറെ തിരുവാതിരകളി,29ന് വൈകിട്ട് ആറുമണിക്ക് പൂജവയ്പ്പ്,6 45 ന് സിംഗിൾ ഡാൻസ്,7:15 ന് തിരുവാതിരകളി ,ഭരതനാട്യം.

30 ന് രാവിലെ ഏഴുമണിക്ക് അഷ്ടമി പൂജ എട്ടിന് അക്ഷരശ്ലോക നാരായണീയ കാവ്യകേളി സദസ്സ്,വൈകിട്ട് 6 45 ന് ഗാനസുധ.ഒന്നിന് രാവിലെ 7 30ന് മഹാനവമി ആയുധപൂജ,വൈകിട്ട് 6 45 ന് വീണക്കച്ചേരി,രണ്ടിന് രാവിലെ 6:30ന് സരസ്വതി പൂജ ഏഴുമണിക്ക് പൂജയെടുപ്പ് 7 30 മുതൽ വിദ്യാരംഭം.എല്ലാ ദിവസവും കലാപരിപാടികൾക്ക് ശേഷം അത്താഴമൂട്ട് ഉണ്ടായിരിക്കുന്നതാണ്.

വലവൂർ  എൻഎസ്എസ് കരയോഗം ഇടനാട് പ്രസിഡൻറ് പി എസ് രമേശ് കുമാർ പന്നിക്കോട്ട്,ബാലകൃഷ്ണ വിലാസം എൻഎസ്എസ് കരയോഗം വള്ളിച്ചിറ പ്രസിഡൻറ് പി പത്മകുമാർ പത്മനിലയം ,ഇടനാട് എൻഎസ്എസ് കരയോഗം വൈസ് പ്രസിഡണ്ട് ഗോപകുമാർ ജി നാരായണ മന്ദിരം,ബാലകൃഷ്ണ വിലാസം എൻഎസ്എസ് കരയോഗം വള്ളിച്ചിറ ട്രഷറർ സുനിൽകുമാർ എസ് മുട്ടത്തിൽ,കമ്മിറ്റി അംഗം ബാബു പി എൻ പറച്ചള്ളിൽ,ദേവസ്വം മാനേജർ പി പി ഗോപിനാഥൻ നായർ കണ്ടത്തി പറമ്പിൽ,ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരി കാരമംഗലത്ത് മന എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments