Latest News
Loading...

കൊഴുവനാൽ ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ ചിങ്ങം 1 കർഷകദിനാഘോഷം



 കൊഴുവനാൽ ഗ്രാമപഞ്ചായത്തിന്റെയും കൊഴുവനാൽ കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷവും മികച്ച കർഷകരെ ആദരിക്കലും കൊഴുവനാൽ ഗ്രാമ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വച്ച് 17/08/2025 ഞായറാഴ്ച രാവിലെ 9:30 മണിക്ക് നടത്തുകയാണ്. . കൊഴുവനാൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്  ലീലാമ്മ ബിജുവിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിന്റെ ഉത്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവ്വഹിക്കും തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോർജ്ജ് കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കൽ ചടങ്ങ് നിർവഹിക്കും. തുടർന്ന് ബഹു. ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടക്കൽ മുഖ്യ പ്രഭാഷണം നയിക്കും.

 തുടർന്ന് ബഹു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി.ബിനി ഫിലിപ്പ് പദ്ധതി വിശദീകരണം നടത്തും. ത്രിതല പഞ്ചായത്ത് സ്ഥാപന ജനപ്രതിനിധികൾ , ബാങ്ക് പ്രതിനിധികൾ , കാർഷിക വികസന സമിതിയങ്കങ്ങൾ , കുടുംബശ്രീ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ ആശംസയർപ്പിക്കും. 




.അന്നേ ദിവസം രാവിലെ കാർഷിക സെമിനാർ കർഷക സമ്മേളനം എന്നിവ ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് "ഫലവൃക്ഷ വിളകളുടെ കൃഷിരീതികളും സാധ്യതകളും" എന്ന വിഷയത്തെ കുറിച്ച് ഹോം ഗ്രോണ്ണിലെ ഗവേഷക ശ്രീമതി. സീന എലിസബത് ക്ലാസ് നയിക്കും . തുടർന്ന് SMAM പദ്ധതി വിശദീകരണവും സൗജന്യ രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. കേന്ദ്ര സംസ്ഥാന ഗവൺമെന്റ് SMAM വഴി നടപ്പിലാക്കുന്ന യന്ത്ര ഉപകരണ പദ്ധതി വഴി കാർഷിക യന്ത്രങ്ങൾക്ക് 40% മുതൽ 80% വരെ ഗവണ്മെന്റ് സബ്സിഡി ലഭിക്കും. 

അന്നേ ദിവസം കർഷകർക്ക് ആധാർ കാർഡ് , ബാങ്ക് പാസ്ബുക്ക്, ഫോട്ടോ, ഭൂമിയുടെ നികുതി ചീട്ട് എന്നിവയുമായി എത്തി സൗജന്യമായി രജിസ്ട്രേഷൻ ചെയാവുന്നതാണ് . വ്യക്തികൾക്ക് 40% മുതൽ 60% വരെയും, ഗ്രൂപ്പുകൾക്ക് പരമാവധി 80% വരെയും സാമ്പത്തിക സഹായം ലഭിക്കും.


.*മികച്ച കർഷകൻ* 
ശ്രീ.ടിംസ് ജോസഫ് പോത്തൻ, നെടുംപുറത്ത്

 *മികച്ച മത്സ്യ കർഷക* 
ശ്രീമതി. ത്രേസിയാമ്മ കെ.സി(റ്റെസി ), നടുത്തൊട്ടിയിൽ

 *മികച്ച ക്ഷീര കർഷകൻ* 
ശ്രീ.ജോഷി അഗസ്‌റ്റിൻ, കിഴക്കയിൽ
 
*മികച്ച ജൈവ കർഷകൻ* 
ശ്രീ. ബേബി ജോസഫ് 
കൊച്ചുപറമ്പിൽ

 *മികച്ച ജൈവ കർഷക** 
ശ്രീമതി.സ്മിത അഗസ്‌റ്റിൻ,
മാളിയേക്കൽ 

 *മികച്ച മുതിർന്ന കർഷകൻ* 
ശ്രീ.രവീന്ദ്രനാഥൻ നായർ, ഉഷസ് 

 *മികച്ച വനിതാ കർഷക* 
ശ്രീമതി.എൽസമ്മ ജോസ്,
പെരുമണ്ണിൽ'

.ലീലാമ്മ ബിജു ഗ്രാമപഞ്ചായത്തു പ്രസിഡന്റ്, മഞ്ജുശ്രീ കൃഷി ഓഫീസർ. , സുരേഷ് കല്ലേപ്പിള്ളൂങ്കൽ കാർഷികവികസനസമിതി അംഗം എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments