അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിലെ പെൺകുട്ടികൾ, കോളേജിലെ വിമൻസ് സെല്ലുമായി സഹകരിച്ച് കമ്പ്യൂട്ടിംഗിന്റെ ലോകത്തെ രൂപപ്പെടുത്തിയ 26 മുൻനിര വനിതകൾക്ക് ആദരസൂചകമായി "കമ്പ്യൂട്ടിംഗിലെ വനിതകൾ" എന്ന പുസ്തകം പുറത്തിറക്കി. പുസ്തകത്തിൻ്റെ രചന ക്കൊപ്പം ടൈപ്പ് സെറ്റിങ്ങ് , രൂപകൽപ്പന എന്നിവയും വിദ്യാർത്ഥിനികൾ തന്നെയാണ് നിർവഹിച്ചത്.
ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമറായ അഡാ ലവ്‌ലേസ് മുതൽ ആദ്യത്തെ കംപൈലർ കണ്ടുപിടിച്ച ഗ്രേസ് ഹോപ്പർ, അമേരിക്കയിൽ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടിയ ആദ്യ വനിതയായ സിസ്റ്റർ മേരി കെന്നത്ത് കെല്ലർ വരെ, ആധുനിക കമ്പ്യൂട്ടിംഗിന് അടിത്തറയിട്ട വനിതകളുടെ കഥകളാണ് പുസ്തകത്തിൽ ഉള്ളത് .
കപ്യൂട്ടർ ആപ്ലികേഷൻ വിഭാഗത്തിലെ അദ്ധ്യാപിക ഡോ.അനു തോമസിൻ്റെ മാർഗ്ഗനിർദേശത്തിൽ അശ്വതി വി ബി, അനഘ ആർ, സനിറ്റ സിബി എന്നീ ബി.സി.എ വിദ്യാർത്ഥികളാണ് പുസ്തകത്തിന്റെ എഡിറ്റർമാരായി പ്രവർത്തിച്ചത്. പുസ്തകത്തിൻറെ ആദ്യ കോപ്പി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫിൽ നിന്ന് പാലാ നഗരസഭ ലൈബ്രറിക്ക് വേണ്ടി ലൈബ്രേറിയൻ സിസിലി പി ഏറ്റുവാങ്ങി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments