Latest News
Loading...

യുവജനദിനമായി ആചരിച്ചു



മേലുകാവില്‍ നടക്കുന്ന 42-ാമത് സിഎസ്‌ഐ ഈസ്റ്റ് കേരള മഹായിടവക കണ്‍വന്‍ഷന്റെ 6-ാം ദിനം യുവജന ദിനമായി യോഗങ്ങള്‍ നടത്തപ്പെട്ടു. നിരവധി വെല്ലുവിളികള്‍ നിറഞ്ഞ ലോക സാചര്യങ്ങളില്‍ പ്രതീക്ഷയുള്ള യുവജനങ്ങള്‍ നമ്മുടെ സമൂഹത്ത് രൂപപ്പെടണമെന്ന് വചന സന്ദേശം നല്‍കിയ റവ.ഡി.എസ് അരുണ്‍ പറഞ്ഞു. 



സൗഖ്യപ്പെടുത്തുന്ന പ്രക്രിയയില്‍ നാം എല്ലാവരും ഉള്‍പ്പെടണം. വൈകാരികമായ സൗഖ്യം, ബന്ധങ്ങളിലുള്ള സാഖ്യം, ശാരീരിക സൗഖ്യം, ആത്മീയ സൗഖ്യം എന്നിവ ആധുനിക യുവതയ്ക്ക് ആവശ്യമാണ്. ആകയാല്‍ ഉറപ്പും ധൈര്യമുള്ളവരായിരിക്കണമെന്നും, വിശ്വാസത്തെക്കറിച്ച് ഉറപ്പ് ഉള്ളവരായിരികണമെന്നും വചന സന്ദേശം നല്‍കി റവ.ഡി.എസ് അരുണ്‍ സംസാരിച്ചു.  മഹായിടവക അദ്ധ്യക്ഷന്‍ റൈറ്റ്.റവ. വി.എസ് ഫ്രാന്‍സിസ് തിരുമേനി അധ്യക്ഷത വഹിച്ചു. 



റവ. പി.സി. മാത്യു കുട്ടി, റവ. റ്റി.ജെ ബിജോയി, റവ. ജോസഫ് മാത്യു, റവ. രാജേഷ് പത്രൊസ്, റവ. അരൂണ്‍ ജോസഫ്,  റവ. സതീഷ് വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച സഭാ ജില്ലയായി വണ്ടിപ്പെരിയാര്‍ സഭാ ജില്ലയും, മികച്ച യൂണിറ്റായി കണ്ണിക്കല്‍ യൂണിറ്റും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് വിജയികള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു.



കണ്‍വന്‍ഷന്റെ 7-ാം ദിവസമായ ഇന്ന്  രാവിലെ മഹായിടവക സണ്‍ഡേസ്‌കൂള്‍ കുട്ടികള്‍ക്കായി പ്രത്യേക യോഗങ്ങള്‍ നടക്കും. ശനിയാഴ്ചത്തെ  യോഗങ്ങളില്‍ വെരി. റവ. കെ. വൈ ജേക്കബ്, ശ്രി. ബെഞ്ചമിന്‍ മോസസ്സ് എന്നിവര്‍ തിരുവചന സന്ദേശം നല്‍കും. ഞായറാഴ്ച കണ്‍വന്‍ഷന്‍ സമാപിക്കും.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments