ഈരാറ്റുപേട്ട ബ്ലോക്കു പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പി ക്കുന്ന കേരളോത്സവത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസിൻ്റെ അധ്യക്ഷതയിൽ MLA മാണി സി കാപ്പൻ നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. കുര്യൻ തോമസ് നെല്ലുവേലി സ്വാഗതം ആശംസിച്ചു. തലപ്പലം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. എൽസമ്മ തോമസ്, മേലുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ജോസുകുട്ടി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജിത്ത് കുമാർ ബി.,
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി. മേഴ്സി മാത്യു ശ്രീമതി ഓമനഗോപാലൻ മെമ്പർമാരായ ശ്രീമതി ശ്രീകല ആർ. ബിന്ദു സെബാസ്റ്റ്യൻ ,മിനി സാവിയോ, ജെറ്റോ ജോസ് തലപ്പലം പഞ്ചായത്ത് മെമ്പർമാർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി. ശ്രീ. ബാബുരാജ് ജില്ലായുവജന ബോർഡ് കോർഡിനേറ്റർ ടോണി മാടപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments