വ്യക്തികൾ ജീവിച്ചിരിക്കുമ്പോൾ ചെയ്ത നന്മകളെ പലപ്പോഴും അവരുടെ മരണത്തോടെ നാം തിരസ്കരിക്കുന്നു എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാബു മണർകാട് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം നല്ല മനോഭാവമുള്ള ആളുകൾ പിന്തുടർച്ചക്കാരായി എത്തിയാൽ മാത്രമേ പൂർവികർ ചെയ്ത സൽകൃത്യങ്ങളെ കുറിച്ച് തലമുറകളെ ഓർമ്മപ്പെടുത്താൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തരത്തിൽ പൂർവികരുടെ നന്മകളും, മീനച്ചിൽ താലൂക്കിന്റെ പ്രൗഢഗംഭീരമായ നേതൃ പാരമ്പര്യവും തലമുറകളെ ഓർമിപ്പിച്ച ഭരണാധികാരിയും നേതാവും ആയിരുന്നു അന്തരിച്ച ബാബു മണർകാട് എന്നും തിരുവഞ്ചൂർ അനുസ്മരിച്ചു. കേരള രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു ഒരുകാലത്ത് പാലാ എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെ.സി ജോസഫ്, , ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, ഫില്‍സണ്‍മാത്യൂസ്, ഏ കെ ചന്ദ്രമോഹന്‍, ബിജു പുന്നത്താനം, ചാക്കോ തോമസ്, പ്രൊഫ. സതീശ് ചൊള്ളാനി, സന്തോഷ് മണര്‍കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments