Latest News
Loading...

20% ലാഭവിഹിതം പ്രഖ്യാപിച്ച് ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി



ഈരാറ്റുപേട്ട എയിഡഡ് സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 37-ാമത് വാർഷിക പൊതുയോഗം അരുവിത്തുറ സെന്റ് ജോർജ്ജ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ്  രാജേഷ് ആർന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. പ്രവർത്തന റിപ്പോർട്ടും കണക്കുകളും ഡ്രാഫ്റ്റ്‌ ബഡ്ജറ്റും സപ്ലിമെന്ററി ബഡ്ജറ്റും ഓഡിറ്റ് റിപ്പോർട്ടും ലാഭ വിഭജനവും ബൈലോ ഭേദഗതികളും സഹകാരികളുടെ അറിവിനും അംഗീകാരത്തിനുമായി സമർപ്പിച്ചു.


2023 - 24 വർഷത്തെ ലാഭ വിഹിതം 20% വിതരണം ചെയ്യാനും തീരുമാനിച്ചു.
യോഗത്തിൽ വൈസ് പ്രസിഡന്റ് കൃഷ്ണകാന്ത് കെ.സി സ്വാഗതം പറയുകയും, സെക്രട്ടറി ഇൻ ചാർജ് മിനി ജോർജ്ജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ഭരണ സമിതി അംഗങ്ങളായ ജോബി ജോസഫ്, പ്രിൻസ് അലക്സ്, റോയി ജോസഫ്, ജോബിൻ കുരുവിള, മജോ ജോസഫ്, സാജു ജെയിംസ്, ജിസ്മി സ്കറിയ, സിന്ധു ജി.നായർ, അമ്പിളി ഗോപൻ , മുൻ പ്രസിഡന്റ് ജോസിറ്റ് മോൻ ജോൺ എന്നിവർ പ്രസംഗിച്ചു.

വർഷങ്ങളായി ലാഭത്തിൽ പ്രവർത്തിച്ചുവരികയും അംഗങ്ങൾക്ക് ലാഭവിഹിതം വിതരണം ചെയ്യുന്നതുമായ കോട്ടയം ജില്ലയിലെ പ്രമുഖ അധ്യാപക സഹകരണ സംഘമാണ് ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments