അടിവാരം നിന്ന് വാഗമൺ കല്ലില്ലാക്കവല എത്തിചേരുന്ന രീതിയിൽ ഒരു റോഡ് യാഥാർഥ്യമാക്കുകയാണ് തന്റെ ആഗ്രഹം എന്ന് അടിവാരം കേരള കോൺഗ്രസ് എം വാർഡ് കമ്മിറ്റി ഉദ്ഘാടനം ചെയ്യവേ MLA അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭിപ്രായപ്പെട്ടു. വാർഡ് കമ്മിറ്റി യോഗത്തിൽ വാർഡ് പ്രസിഡന്റ് ശ്രീ.ജോണി തടത്തിൽ അധ്യക്ഷത വഹിച്ചു,
സംസ്ഥാന കമ്മിറ്റിയഗം ശ്രീ. ജസ്റ്റിൻ കുന്നുംപ്പുറത്ത് യോഗത്തിന് സ്വാഗതം ആശംസിച്ചു, യോഗത്തിൽ കേരള കോൺഗ്രസ് എം പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ശ്രീ. ദേവസ്യാച്ചൻ വാണിയപ്പുര, കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ കർഷക യൂണിയൻ സെക്രട്ടറി ശ്രീ. സണ്ണി വാവുങ്കൽ, സംസ്ഥാന കൗൺസിൽ മെമ്പർ ശ്രീ. സണ്ണി, യൂത്ത് ഫ്രണ്ട് എം അംഗം ജെയ്സൺ ജോസഫ് എന്നിവർ പ്രസംഗിച്ചു, ശ്രീ. ജോണി ചാമക്കാല യോഗത്തിന് കൃതഞതയർപ്പിച്ചു. ഈ യോഗത്തിൽ കേരള കോൺഗ്രസ് എം മുതിർന്ന നേതാവ് ശ്രീ. ജെയിംസ് തുടിപ്പാറയിലിനെ MLA പൊന്നായണിയിച്ച് ആദരിച്ചു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments