Latest News
Loading...

ലഹരി വിരുദ്ധ ദിനവും ലഹരി വിരുദ്ധ നിയമസഭയും



തിടനാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെലഹരി വിരുദ്ധ ദിനം വിപുലമായി ആഘോഷിച്ചു.  ഇതോടനുബന്ധിച്ച് വിളിച്ചുചേർത്ത പ്രത്യേക അസംബ്ലിയിൽ .പ്രസംഗം ലഹരി വിരുദ്ധ ഗാനങ്ങളുടെ നൃത്താവിഷ്കാരം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.  




അസംബ്ലിയിൽ കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഡിജിറ്റൽ ആൽബം പ്രകാശനം ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.വൈകുന്നേരം 3 മണിക്ക് സ്കൂൾ ഹാളിൽ ലഹരി വിരുദ്ധ നിയമസഭാ സംഘടിപ്പിച്ചു . സംസ്ഥാന സർക്കാരിന്റെ വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചും സംസ്ഥാന നിയമസഭയുടെ പ്രവർത്തനങ്ങളെ കുറിച്ചും അറിവ് എഴുതുന്നതിന് ഈ പരിപാടി കുട്ടികളെ സഹായിച്ചു





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments