സംസ്ഥാന സർക്കാർ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കാത്തതും ക്ഷാമ ബത്ത ,ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ അരിയർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാർ നടപടി സർക്കാരിൻറെ തൊഴിലാളി വിരുദ്ധ സമീപനത്തിന്റെ മകുടോദാഹരണമാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബോബിൻ വി പി.
കേരള എൻജിഒ അസോസിയേഷൻ മീനച്ചിൽ , ഏറ്റുമാനൂർ ബ്രാഞ്ച് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മീനച്ചിൽ താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ ധർണ്ണ കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബോബിൻ വി പി ഉദ്ഘാടനം ചെയ്തു.
മീനച്ചിൽ ബ്രാഞ്ച് പ്രസിഡന്റ് മനോജ് കുമാർ പല്ലാട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി അജേഷ്, മീനച്ചിൽ ബ്രാഞ്ച് സെക്രട്ടറി രാജേഷ് വി ജി , ഏറ്റുമാനൂർ ബ്രാഞ്ച് സെക്രട്ടറി അരുൺ , .മീനച്ചിൽ ബ്രാഞ്ച് ട്രഷറർ ഡെന്നി ജോർജ്ജ്, ഏറ്റുമാനൂർ ബ്രാഞ്ച് ട്രഷർ വിജി, എന്നിവർ സംസാരിച്ചു. ബൈജു . പി.വി , ജമാൽ , മാത്യു ജോസഫ് , ബിനോജ് സെബാസ്‌റ്റ്യൻ, അരുൺ രാജ്, മനാഫ്, റോബി, സിജിനി, ജാഫിൻ സെയ്ദ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നല്കി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments