ചേന്നാട് നിർമ്മല എൽ പി സ്കൂളിൽ സ്കൂൾ ലൈബ്രറിക്കൊപ്പം മലയാള ഭാഷാ പഠനവും പൊതുവിജ്ഞാനവും ലക്ഷ്യമിട്ട് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ അലീന ജോസഫ് മുതു പ്ലാക്കൽ,സിൽറ്റ ജോസഫ് മുതുപ്ലാക്കൽ എന്നിവർ ഒരു വർഷത്തേക്ക് കുട്ടികളുടെ വായനയ്ക്കായി പത്രം സ്പോൺസർ ചെയ്തു.
ഈ പരിപാടി ജോസഫ് മാത്യു മുതുപ്ലാക്കൽ സ്കൂൾ ഹെഡ്മിസ്ട്രെസ് സുനിതാ വി.നായർക്കു ദിനപത്രം കൈമാറി വിതരണ ഉദ്ഘാടനം നിർവഹിച്ചു .പി ടി എ പ്രസിഡന്റ് വിനോയി ജോർജ്, എം പി ടിഎ പ്രസിഡണ്ട് സന്ധ്യാ ദീപു, വൈസ് പ്രസിഡന്റുമാരായ ജോസ്നി ബാബു, സരിത അശോകൻ, അധ്യാപകർ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments