Latest News
Loading...

മുസ്ലിം ഗേൾസിൽ മെറിറ്റ് ഡേ ആഘോഷം

 


ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2023- 24 അധ്യയന വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും എൻ എം എം എസ് സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥിനിക്കും പ്ലസ് ടു കമ്പ്യൂട്ടർ സയൻസിൽ 1200 ൽ 1200 മാർക്ക് കരസ്ഥമാക്കിയ അന്നാ റോയിക്കും മെറിറ്റ് ഡേ യിൽ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി എം ഇ ടി വക അവാർഡുകൾ വിതരണം ചെയ്തു .പരിപാടികളുടെ ഉദ്ഘാടനം ഡോക്ടർ എം എ മുഹമ്മദ് നിർവഹിച്ചു. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ 41 വിദ്യാർത്ഥികളും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ 39 വിദ്യാർത്ഥികളും വേദിയിൽ ട്രോഫിയും ക്യാഷ് പ്രൈസും ഏറ്റുവാങ്ങി. 






ഈ വർഷം നടക്കാനിരിക്കുന്ന സ്കൂളിൻറെ അറുപതാം വാർഷികാഘോഷങ്ങളുടെ ഔപചാരിക പ്രഖ്യാപനവും വേദിയിൽ നടന്നു. സ്കൂൾ മാനേജർ പ്രൊഫസർ എം കെ ഫരീദ് ,എം ഇ ടി ചെയർമാൻ പിഎം അഫ്സൽ, വാർഡ് കൗൺസിലർ പിഎം അബ്ദുൽ ഖാദർ, പ്രിൻസിപ്പൽ പി പി താഹിറ,ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ എസ് ഷരീഫ്,പിടിഎ പ്രസിഡൻറ് തസ്നിം കെ മുഹമ്മദ് , സ്റ്റാഫ്സെക്രട്ടറി ജൂബിമോൾ, അനുമോഹൻ 'എം ഇ ടി ഡയറക്ടർ ബോർഡ് മെമ്പർ എംകെ അൻസാരി എന്നിവർ സംസാരിച്ചു. സംഗീതാ ധ്യാപിക സ്വപ്ന നാഥ് അബിന ഫാത്തിമ എന്നിവർ ഗാനങ്ങൾ ആലപിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments