കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിനെതിരെയും തൊഴിലാളികളോട് കാണിക്കുന്ന വിവേചനങ്ങൾക്കെതിരെയും കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ ആസ്തി വിൽപ്പനയ്ക്കെതിരെയും പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ രാവിലെ 11 30ന് ധർണ്ണ നടത്തി
മിനിമം ഇ പി എഫ് വേതനം 9000 രൂപ ആക്കുക. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെയും തൊഴിലിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ റ്റി യു സി ബ്രി) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 10 തൊഴിലാളി അവകാശ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി . .ധർണ്ണയിൽ കെ റ്റി യു സി (ബി) ജില്ലാ പ്രസിഡന്റ് ശ്രീ.. സുനു ഒറ്റാട്ട് അധ്യക്ഷത വഹിച്ചു
കെ റ്റി യുസി (ബി) സംസ്ഥാന പ്രസിഡൻറ് ശ്രീ: മനോജ് കുമാർ മാഞ്ചേരിൽ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ പ്രസിഡണ്ട് ശ്രീ: പ്രശാന്ത് നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി പാലാ നിയോജകമണ്ഡലം പ്സിഡന്റ് ശ്രീ വേണു വേങ്ങയ്ക്കൽ , യൂത്ത് ഫ്രണ്ട് ബ്രി ) ജില്ലാ പ്രസിഡന്റ് വിപിൻ രാജു . ശൂരനാടൻ, യൂത്ത് ഫ്രണ്ട് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മനോജ് പുളിക്കൽ, ഗണേഷ് പടിഞ്ഞാറയിൽ സോജൻ തുടങ്ങിയവർ സംസാരിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments