കെ സി വൈ എൽ മറ്റക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജന ദിനാഘോഷം, നവാഗതർക്ക് സ്വീകരണം,അതിരൂപത ഭാരവാഹികൾക്ക് സ്വീകരണം, ഉന്നത വിജയം നേടിയവർക്ക് ആദരവ് എന്നിവ സംഘടിപ്പിച്ചു. കെ.സി.വൈ.എൽ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം യൂണിറ്റ് ചാപ്ലയിൻ ഫാ.സിറിയക് മറ്റത്തിൽ പതാക ഉയർത്തി യുവജന ദിനാഘോഷത്തിന് തുടക്കം കുറിച്ചു.
തുടർന്ന് നടന്ന യോഗത്തിന് യൂണിറ്റ് പ്രസിഡന്റ് നിബു ബെന്നി അധ്യക്ഷത വഹിക്കുകയും, കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു . അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ, വൈസ് പ്രസിഡന്റ് നിതിൻ ജോസ് എന്നിവർ ചേർന്ന് SSLC, Plus 2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങൾക്ക് മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
ഇടവക വികാരി ഫാ.സിറിയക് മറ്റത്തിൽ നവാഗതർക്ക് മെഴുകുതിരികൾ കത്തിച്ചു നൽകുകയും യൂണിറ്റ് സെക്രട്ടറി ബെറ്റി തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സ്വീകരിക്കുകയും ചെയ്തു . യൂണിറ്റ് ഡയറക്ടർ സാബു കാച്ചനോലിയ്ക്കൽ , സിസ്റ്റർ അഡ്വൈസർ സി.ജീനോ SVM, യൂണിറ്റ് ഭാരവാഹികൾ ആയ ബെറ്റി തോമസ്, മെൽബിൻ മാത്യു, ശിൽപ, ജിജോമോൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments