മേലുകാവിന് സമീപം മുന്‍ സിഎസ്‌ഐ ബിഷപ് കെ.ജി ദാനിയേല്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട് സ്ത്രീ മരിച്ചു. മേച്ചാല്‍ സ്വദേശിനി റീന സാം ആണ് മരിച്ചത്. വാളകത്ത് വച്ചായിരുന്നു അപകടം.
കാര്‍ നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ബിഷപ്പിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിൽ ഉണ്ടായിരുന്ന ബിഷപ്പിനും ഭാര്യക്കും നിസാര പരിക്കേറ്റു.
ബിഷപ്പിന്റെ വസതിയില്‍ ജോലിയ്ക്കായി എത്തിയിരുന്ന ആളായിരുന്നു റീന. കഴിഞ്ഞ വര്‍ഷം നവംബര്‍ 14നും ബിഷപ്പിൻ്റെ വാഹനം അപകടത്തില്‍പെട്ടിരുന്നു. മേച്ചാലിന് സമീപം അന്നുണ്ടായ അപകടത്തില്‍ ബിഷപ്പും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപെട്ടിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments