മഹാരാഷ്ട്രയിലെ ലോണോവാലയില്‍ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ ഒരു കുടുബത്തിലെ 4 പേര്‍ മരിച്ചു. ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു സംഭവം. ഏഴംഗ കുടുംബം മുംബൈയില്‍നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള ഹില്‍ സ്റ്റേഷനില്‍ അവധിദിവസം ആഘോഷിക്കാന്‍ എത്തിയതായിരുന്നു. മേഖലയില്‍ പുലര്‍ച്ചെ മുതല്‍ പെയ്ത കനത്ത മഴയില്‍ തടയണ നിറഞ്ഞു കവിഞ്ഞതോടെ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് വര്‍ധിക്കുകയായിരുന്നു.
ഡാമിലേയ്ക്ക് വെള്ളം വരുന്ന ഭാഗത്താണ് അപകടമുണ്ടായത്. ഡാമില്‍ നിന്നും അര കിലോമീറ്ററോളം അകലെയാണ് സംഭവം. ഒരു കുടുംബമൊന്നാകെ വെള്ളപ്പാച്ചില്‍ നടുങ്ങി നില്‍ക്കുമ്പോള്‍ കരയിലുണ്ടായിരുന്നവര്‍ക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. വെള്ളച്ചാട്ടത്തിന് നടുവില്‍ നിന്ന് ആസ്വദിക്കുമ്പോള്‍, മലമുകളിലെ കനത്ത മഴയില്‍ പെട്ടെന്ന് വെള്ളം ഉയരുകയായിരുന്നു. കെട്ടിപ്പിടിച്ച് മരണഭയത്തോടെ നിന്ന കുടുംബമൊന്നാകെ വെള്ളത്തിലേയ്ക്ക് ഒഴുകിപ്പോവുകയായിരുന്നു.
4 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനി ഒരു 9 വയസുകാരിയെ കൂടി കണ്ടെത്താനുണ്ട്. 4 കുഞ്ഞുങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. 25 ഓളം പേര്‍ പല കാലങ്ങളിലായി ഇവിടെ മരിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത വായിക്കുന്നവരോട് ഒരു അഭ്യര്‍ത്ഥന. ദയവായി പരിചതമല്ലാത്ത സ്ഥലങ്ങളിലെ വെള്ളച്ചാട്ടങ്ങളില്‍ ഇറങ്ങരുത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments