ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് എസ് പി സി വിദ്യാർഥിനികൾക്കായി യോഗ ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ എസ് ഷരീഫ് ഉദ്ഘാടനം നിർവഹിച്ചു. യോഗ പരിശീലനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് അധ്യാപിക കെ ജി രാജി ക്ലാസ് നയിച്ചു. വിദ്യാർത്ഥിനികൾക്ക് യോഗ പരിശീലനം നൽകുകയും ചെയ്തു. അധ്യാപകരായ പിഎസ് റമീസ്, ഐഷാ സിയാദ് എന്നിവർ നേതൃത്വം നൽകി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments