നരിയങ്ങാനം സെൻ്റ്. മേരി മഗ്ദലലൈൻ യു.പി. സ്കൂളിൽ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന് തുടക്കമായി. ഹെഡ്മിസ്ട്രസ് ലിൻസി തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് മീനച്ചിൽ നദീസംരക്ഷണ സമിതി പ്രസിഡൻ്റ് ഡോ. എസ്. രാമചന്ദ്രൻ ഗ്രൂപ്പിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൻ്റെ സഹകരണത്തോടെ പരിശീലനപരിപാടിയും നടത്തി.
എബി ഇമ്മാനുവൽ, ഷൈമോൾ ജോസ്, ജോസഫ് ഡൊമിനിക് എന്നിവർ പ്രസംഗിച്ചു. ദീപ ജോർജ്, സുമി ഷൈൻ, സൂസമ്മ എന്നിവർ നേതൃത്വം നൽകി. ഒരു വർഷം നീളുന്ന പരിസ്ഥിതി സാമൂഹിക കലാവസ്ഥ പ്രവർത്തനങ്ങൾക്കാണ് മീനച്ചിൽ നദീസംരക്ഷണസമിതി ഏകോപിപ്പിക്കുന്ന ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പുകളിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments